സൗദിയിലേക്കുള്ള യാത്രക്കാർ വർദ്ധിക്കും
സൗദി യാത്രക്കാർക്കുള്ള കൊറോണ പ്രതിരോധ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെ സൗദിയിലേക്കുള്ള യാത്രക്കാർ വരും ദിനങ്ങളിൽ വർദ്ധിച്ചേക്കുമെന്ന് വിദഗ്ധർ.
വാക്സിനെടുത്തവർക്ക് വരെ ക്വാറന്റീൻ ഇല്ലാതെ സൗദിയിലേക്ക് പറക്കാനുള്ള അനുമതിയായതോടെ പല വിഭാഗങ്ങളിൽ പെടുന്ന യാത്രക്കാർ സൗദിയിലേക്ക് പറക്കാനൊരുങ്ങുകയാണ്.
പ്രധാനമായും ഫാമിലി, ബിസിനസ് വിസിറ്റ് വിസക്കാരുടെയും ഉംറക്കാരുടെയും ഒരു ഒഴുക്ക് തന്നെ വരും ദിനങ്ങളിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഉംറ പെർമിറ്റ് ലഭിക്കാൻ വാക്സിൻ എടുക്കേണ്ടതില്ലെന്ന ഇളവ് കുട്ടികളടങ്ങുന്ന തീർഥാടകരുടെ വലിയ തോതിലുള്ള വരവിനെയും സഹായിക്കും.
അതേ സമയം നിയന്ത്രണങ്ങളിൽ അയവുകൾ വന്നിട്ടുണ്ടെങ്കിലും വിമാന ടിക്കറ്റ് നിരക്കുകളിൽ കുറവ് ഇല്ലാ എന്നത് വലിയ കീറാമുട്ടിയായി തുടരുന്നുണ്ട്.
ചില ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ 20,000 ത്തിനും താഴെ ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ടിക്കറ്റുകൾക്കും വലിയ നിരക്ക് തന്നെ നൽകേണ്ട സ്ഥിതിയാണുള്ള തെന്ന് ഏജൻസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
എങ്കിലും ഈ മാസാവസാനം അന്താരാഷ്ട്ര സർവീസ് വിലക്കുകൾ ഇന്ത്യ നീക്കം ചെയ്യുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa