തവക്കൽനായിൽ പുതിയ സ്റ്റാറ്റസ്; വിശദീകരണവുമായി തവക്കൽനാ പ്ലാറ്റ് ഫോം
തവക്കൽനായിൽ unsecured visitor സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് വിശദീകരണവുമായി തവക്കൽനാ പ്ലാറ്റ് ഫോം.
ആക്റ്റീവ് ആയിട്ടുള്ള ഒരു ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ ഒരാൾ വിസിറ്റിംഗിൽ സൗദിയിലേക്ക് പ്രവേശിക്കുംബോഴാണു ഇങ്ങനെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക എന്നാണ് തവക്കൽനാ വ്യക്തമാക്കിയത്.
അതേ സമയം ജിസിസി രാജ്യങ്ങളിൽ നിന്നല്ലാത്ത ഇൻഷൂറൻസില്ലാത്ത സന്ദർശകർക്കായിരിക്കും ഇത്തരം സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക എന്നും തവക്കൽനാ കൂട്ടിച്ചേർത്തു.
നിലവിൽ സൗദിയിൽ ഉള്ളവർ തങ്ങളുടെ സ്റ്റാറ്റസ് ഇത് പോലെ unsecured visitor എന്ന് കാണുകയാണെങ്കിൽ ഉടൻ ഇൻഷൂറൻസ് ആക്റ്റീവ് ആക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
കാരണം പിന്നീട് വിസിറ്റിംഗ് വിസ പുതുക്കാൻ ഇൻഷൂറൻസ് ആവശ്യമാകും എന്നതിനപ്പുറം തവക്കൽനാ ഉപയോഗിച്ചുള്ള സേവനങ്ങൾ ലഭ്യമാകണമെങ്കിലും unsecured സ്റ്റാറ്റസ് മാറേണ്ടി വരും.
രാജ്യത്തേക്ക് വരുന്ന മുഴുവൻ സന്ദർശകരും കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷൂറൻസ് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa