Sunday, September 22, 2024
Saudi ArabiaTop Stories

ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന നടപടിയുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി

ബിൽ തുക കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന നടപടിയുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി.

ഇനി മുതൽ ബിൽ തുകയുടെ ഒരു ഭാഗം മാത്രം ബാങ്കിങ് സംവിധാനം വഴി അടക്കാൻ അനുവദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

ബിൽ തുകയുടെ പകുതിയോ അതിൽ കൂടുതൽ തുകയോ അടക്കാൻ മാത്രമേ ഇതുവരെ സംവിധാനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ പകുതിയിലും താഴെയുള്ള തുകയായിട്ടും അടക്കാം.

എന്നാൽ ബിൽ അടക്കാത്തത് മൂലം വൈദ്യുതി വിച്ഛേദിച്ചാൽ ബിൽ തുകയുടെ പകുതിയെങ്കിലും അടച്ചാൽ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂ.

റമദാൻ മാസം, സ്‌കൂളിൽ പരീക്ഷ നടക്കുന്ന കാലം, സാധാരണ ദിവസങ്ങളിൽ ഉച്ചക്ക് 12 മണിക്ക് ശേഷം, പ്രത്യേക ആവശ്യങ്ങൾ ഉള്ള ആരെങ്കിലും ഒരു വീട്ടിൽ ഉണ്ടായിരിക്കുക തുടങ്ങി ഏഴോളം സന്ദർഭങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുകയില്ല.

ആകെ അടക്കാനുള്ള ബിൽ കുടിശ്ശിക ആയിരം റിയാലിൽ താഴെയാണെങ്കിൽ വൈദ്യുതി വിച്ഛേദിക്കുകയില്ല എന്ന് വൈദ്യുതി അതോറിറ്റി നേരത്തെ വ്യവസ്ഥകളിൽ ബേദഗതി വരുത്തിയിക്കൊണ്ട് അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം

https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q