റി എൻട്രി വിസ കാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കുമോ? എക്സിറ്റടിച്ചതിനു ശേഷം ഇഖാമ എക്സ്പയറായാൽ എത്ര ദിവസം സൗദിയിൽ കഴിയാം ? ജവാസാത്ത് മറുപടികൾ
റി എൻട്രി വിസ ഇഷ്യു ചെയ്തതിനു ശേഷം കാൻസൽ ചെയ്‌താൽ അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി.
ഇഷ്യു ചെയ്ത റി എൻട്രി വിസയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ലെന്നും അതേ സമയം വിസ കാൻസൽ ചെയ്യാമെന്നും ജവാസാത്ത് വ്യക്തമാക്കി.
ഒരു വ്യക്തിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ പിന്നീട് അയാൾക്ക് 60 ദിവസം കൂടി സൗദിയിൽ കഴിയാൻ സാധിക്കും.
എക്സിറ്റ് വിസ ഇഷ്യു ചെയ്തയുടൻ ഇഖാമ എക്സ്പയറായാൽ പോലും പാസ്പോർട്ടും എക്സിറ്റ് വിസയും ഉപയോഗിച്ച് 60 ദിവസം സൗദിയിൽ തുടരാം. ഇഖാമ കാലാവധി പ്രശ്നമല്ല.
എക്സിറ്റ് ഇഷ്യു ചെയ്ത് 60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പോകാതിരുന്നാൽ 1000 റിയാൽ കാൻസൽ ചെയ്യാനുള്ള പിഴ അടക്കണം. എക്സിറ്റ് കാൻസൽ ചെയ്യാൻ ഇഖാമ കാലാവധി ഉണ്ടായിരിക്കണം. എക്സിറ്റ് വിസ ഉണ്ടെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa