സൗദിയിൽ പുതിയ ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ഓൺലൈൻ പണമിടപാടിനും നിയന്ത്രണം
പുതിയ ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ തുടക്കുന്നത് സംബന്ധിച്ചും വ്യക്തിഗത മണി ട്രാൻസ്ഫറുമായി ബന്ധപ്പെട്ടും പുതിയ നിർദേശങ്ങളുമായി സൗദി കേന്ദ്ര ബാങ്കായ സാമ.
പുതിയ നിർദ്ദേശപ്രകാരം ഓൺലൈൻ വഴി പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തി വെച്ചു.
അതോടൊപ്പം വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും പണമിടപാടിനും നിയന്ത്രണം ഏർപ്പെടുത്തി.
വ്യക്തിഗത / വ്യക്തിഗത സ്ഥാപന പണമിടപാട് ഒരു ദിവസത്തിൽ 60,000 റിയാലിൽ കൂടാൻ പാടില്ല എന്നാണ് കേന്ദ്ര ബാങ്കിന്റെ പുതിയ നിർദ്ദേശം.
അതേ സമയം കസ്റ്റമർക്ക് ആവശ്യമെങ്കിൽ പ്രതിദിന പരിധി ഉയർത്താൻ ബാങ്കുകളോട് അപേക്ഷിക്കാൻ അനുമതിയുണ്ട്.
വ്യാജ വെബ്‌സൈറ്റുകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും വർദ്ധനവും ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിവിധ മാർഗങ്ങളിലൂടെയും സോഷ്യൽ എഞ്ചിനീയറിംഗ് പോലുള്ള മാർഗങ്ങളിലൂടെയും തട്ടിപ്പ് നടത്തുന്നത് വർദ്ധിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa