മൾട്ടി വിസിറ്റ് വിസ പുതുക്കൽ; തവാസുൽ സംവിധാനം ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കി ജവാസാത്ത്
മൾട്ടി വിസിറ്റ് വിസകൾ പുതുക്കാൻ സാധിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം നിർദ്ദേശിച്ച് സൗദി ജവാസാത്ത്.
അബ്ഷിറിലെ തവാസുൽ വഴി അപേക്ഷ നൽകാനാണു ജവാസാത്ത് പരിഹാരമായി നിർദ്ദേശിച്ചിട്ടുള്ളത്.
അബ്ഷിറിലെ സർവീസസിലെ മൈ സർവീസസ് ടാബിൽ പാസ്പോർട്ട്സ് സെലക്റ്റ് ചെയ്ത് തവാസുൽ ക്ലിക്ക് ചെയ്യുക. ശേഷം ന്യൂ റിക്വസ്റ്റ്, സെക്റ്റർ, സർവീസസ് എന്നിവ തെരഞ്ഞെടുത്ത് അതിനു താഴെയുള്ള റിക്വസ്റ്റ് ഡിസ്ക്രിപ്ഷൻ എന്ന ഭാഗത്ത് പുതുക്കാത്ത വിഷയം ബോധിപ്പിച്ച് പരാതി സമർപ്പിക്കുകയാണു ചെയ്യേണ്ടത്.
അതിനു പുറമേ അബ്ഷിറിൽ പുതുക്കാൻ ശ്രമിക്കുമ്പോൾ കാണുന്ന എറർ നോട്ടിഫിക്കേഷന്റെ ഒരു സ്ക്രീൻ ഷോട്ട് അറ്റാച്ച്മെന്റ് എന്നതിൽ അപ് ലോഡ് ചെയ്യാനും ശ്രമിക്കുക. അറ്റാച്ച്മെന്റിൽ ഒന്നും അപ് ലോഡ് ചെയ്തില്ലെങ്കിലും അപേക്ഷ പൂർത്തിയാക്കാം. എങ്കിലും പരാതി പരിശോധിക്കുന്ന ജവാസാത്ത് ഉദ്യോഗസ്ഥർക്ക് എളുപ്പത്തിനു അറ്റാച്ച്മെന്റും ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. അറ്റാച്ച് ചെയ്യുന്ന ഫയൽ സൈസ് 1 എംബിയിൽ കൂടാൻ പാടില്ല. തുടർന്ന് സബ്മിറ്റ് റിക്വസ്റ്റ് ക്ലിക്ക് ചെയ്‌താൽ അപേക്ഷ സമർപ്പണം പൂർത്തിയായി.
അതേ സമയം വിസകൾ പുതുങ്ങാത്ത സാഹചര്യത്തിൽ കാലാവധിക്ക് മുമ്പ് തന്നെ രാജ്യം വിടുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് അബ്ഷിർ ഓർമ്മപ്പെടുത്തിയിരുന്നു.
തവാസുൽ വഴി അപേക്ഷിച്ചിട്ടും ജവാസാത്തിൽ നേരിട്ട് സമീപിച്ചിട്ടും വിസ പുതുക്കി ലഭിക്കുന്നില്ലെങ്കിൽ വിസ കാലാവധി തീരും മുമ്പ് സൗദിക്ക് പുറത്ത് പോയി തിരികെ വരികയാണ് നല്ലത്.
യു എ ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശന നടപടികൾ പൊതുവെ എളുപ്പമായതിനാൽ ഉപയോക്തക്കൾക്ക് ആ മാർഗവും സ്വീകരിക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa