ഉംറ തീർഥാടകരും ഹറമിലെത്തുന്ന മറ്റു വിശ്വാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയം
സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഉംറ തീർഥാടകരും മറ്റും റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ പാാലിക്കേണ്ട നിരവധി കാര്യങ്ങൾ ഉണർത്തി.
സ്ഥലങ്ങൾ ബുക്ക് ചെയ്യുക, ധാരാളം ലഗേജുകൾ കൊണ്ടുവരിക, ആരാധകർക്കിടയിൽ ഉറങ്ങുക, ഇടനാഴികളിൽ ഇരിക്കുക എന്നിവ ഒഴിവാക്കണം.
വിശ്വാസികൾ നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ വുദു എടുക്കുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടില്ലാത്ത ഗേറ്റുകളിലൂടെ പ്രവേശിക്കരുതെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഹജറുൽ അസ് വദിനു നേരെ നീളത്തിൽ നടക്കരുതെന്നും ത്വവാഫ് പൂർത്തിയാക്കിയ ശേഷം മത്വാഫിനു പുറത്ത് പ്രാർത്ഥിക്കണമെന്നും ത്വവാഫ് ചെയ്യുന്ന ദിശയ്ക്ക് വിരുദ്ധമായി നടന്ന് തീർഥാടകരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa