Saturday, April 19, 2025
GCC

സൗദിയിലേക്ക് 3.7 മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ കടത്താൻ ശ്രമം

ദമാം കിംഗ് അബ്ദുൽ അസീസ് പോർട്ടിൽ സൗദിയിലേക്ക് 37,66,028 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു.

ചരക്കുകളുടെ കസ്റ്റംസ് പരിശോധനയ്ക്കിടെ, ഇരുമ്പ് ദണ്ഡുകൾക്കുള്ളിൽ കൗശലപൂർവം ഒളിപ്പിച്ച ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിപ്പിച്ച്, ചരക്ക് സ്വീകരിക്കേണ്ട രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു.

മയക്കുമരുന്ന് കള്ളക്കടത്ത് അതിന്റെ എല്ലാ രൂപത്തിലും തരത്തിലും ചെറുക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് അതിന്റെ ശ്രമങ്ങൾ ഏകീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ദൃഢനിശ്ചയം സകാത്ത് ടാക്സ് ഇൻ കം  അതോറിറ്റി ആവർത്തിച്ചു.

സുരക്ഷാ റിപ്പോർട്ടുകൾ നൽകാനായി നിയുക്ത നമ്പറിൽ (1910) അല്ലെങ്കിൽ ഇ-മെയിൽ വഴിയോ (1910@zatca.gov.sa) അല്ലെങ്കിൽ അന്താരാഷ്ട്ര നമ്പർ (00966114208417) വഴിയോ അതോറിറ്റിയെ ബന്ധപ്പെടണം.

ലഭ്യമായ വിവരങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ വിവരം കൈമാറുന്നയാൾക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അതോറിറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്