പ്രമേഹക്കാർക്ക് കഴിക്കാൻ പറ്റുന്ന ഈത്തപ്പഴമുണ്ടോ? സൗദി ഫുഡ്&ഡ്രഗ് അതോറിറ്റി പ്രതികരിച്ചു
പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന മധുരം കുറഞ്ഞ ഇനം ഈത്തപ്പഴം ലഭ്യമാണെന്ന പ്രചാരണത്തോട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പ്രതികരിച്ചു.
ഏത് തരം ഈത്തപ്പഴമാണെങ്കിലും അവയിൽ ഉയർന്ന അളവിൽ മധുരം ഉണ്ട്.
കൂടാതെ ഈത്തപ്പഴം പ്രമേഹ രോഗികൾക്ക് അനുയോജ്യമാണെന്നതിനു തെളിവുകളൊന്നുമില്ല.
പ്രമേഹ രോഗികൾ വലിയ അളവിൽ ഈത്തപ്പഴം കഴിക്കുന്നത് സൂക്ഷിക്കണം. ദിവസവും എത്ര ഈത്തപ്പഴം കഴിക്കാമെന്നറിയാൻ ഒരു സ്പെഷ്യലിസ്റ്റിനെ കൺസൾട്ട് ചെയ്യണമെന്നും അതോറിറ്റി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa