ഖത്തർ-തുർക്കി വ്യാപാരത്തിൽ വൻ വർധനവ്
കഴിഞ്ഞ വർഷം ഖത്തറും തുർക്കിയും തമ്മിലുള്ള വ്യാപാരത്തിൽ 49% വർധനവുണ്ടായതായി ഖത്തർ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി സുൽത്താൻ ബിൻ റാഷിദ് അറിയിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ 700 കോടി റിയാലിൻ്റെ ഇടപാടുകളാണു നടന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിൻ്റെ തെളിവാണിതെന്നും സുൽത്താൻ ബിൻ റാഷിദ് പറഞ്ഞു.
അറബ് രാജ്യങ്ങളുടെ ഉപരോധത്തിനു ശേഷം ഖത്തറിൻ്റെ വാണിജ്യ മേഖലയിൽ തുർക്കി വലിയ സ്വാധീനമാണു ചെലുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa