Tuesday, November 26, 2024
Saudi ArabiaTop Stories

വരും മണിക്കൂറുകളിൽ സൗദിയിലെ വിവിധ ഏരിയകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ജിദ്ദ: ദേശീയ കാലാവസ്ഥാ കേന്ദ്രം വരും മണിക്കൂറുകളിൽ വിവിധ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ നൽകി.

മഴയും ഇടിമിന്നലുകളും പൊടിപടലങ്ങളും ആലിപ്പഴ വർഷവും നിരവധി പ്രദേശങ്ങളെ ബാധിച്ചേക്കും.

റിയാദ്, മക്ക, അൽ ഖസീം, അൽ-ഷർഖിയ, വടക്കൻ അതിർത്തികൾ എന്നിവയുടെ ചില ഭാഗങ്ങൾ ഇടത്തരം മുതൽ കനത്ത മഴയ്ക്കും പൊടിപടലങ്ങൾക്കും സാക്ഷ്യം വഹിക്കും.

ചില നഗരങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ ആലിപ്പഴം വീഴാനുള്ള സാധ്യത കേന്ദ്രം ചൂണ്ടിക്കാട്ടി, രാവിലെ ആറ് മണി വരെ മഴ തുടരുമെന്നും പത്ത് മണി വരെ നീണ്ടുനിൽക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

തബൂക്ക് മേഖലയിൽ വിവിധ ഏരിയകളിൽ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേ സമയം വെളളം കുത്തിയൊലിക്കുന്ന സമയങ്ങളിൽ താഴ് വരകളും മറ്റും മുറിച്ച് കടക്കുന്നത് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്