Sunday, April 20, 2025
Saudi ArabiaTop Stories

നിമിഷപ്രിയയുടെ മോചന ശ്രമങ്ങളിൽ ഭാഗമാകുമെന്ന് യൂസുഫലി

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ താനും ഭാഗമാകുമെന്ന് എം എ യൂസുഫലി അറിയിച്ചു.

മക്കയിൽ വിശുദ്ധ ദിനരാത്രങ്ങൾ ചെലവഴിക്കാനെത്തിയ യൂസുഫലി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

പലയാളുകളും നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഇടപെടുന്നുണ്ട്. നിരവധി നിയമ സങ്കീർണ്ണതകളുള്ള കേസാണത്. അരുടെയെങ്കിലും പരിശ്രമം വിജയിക്കട്ടെ എന്നാണ് എന്റെ പ്രാർഥന.

കൊല്ലപ്പെട്ടയാളുടെ കുടുംബം മോചന ദ്രവ്യം ചോദിക്കുന്നുണ്ട്. അത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. അന്തിമ ഘട്ടത്തിൽ ഞാൻ അത് സംബന്ധിച്ച് വ്യക്തമാക്കാം. യൂസുഫലി അറിയിച്ചു.

ഹെലികോപ്ടർ അപകടത്തിനു ശേഷം ഇതാദ്യമായാണ് യൂസുഫലി ഹറമിലെത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്