Monday, November 11, 2024
Saudi ArabiaTop Stories

എട്ട് ഇഖാമ പ്രൊഫഷനുകളിൽ ഇന്ന് മുതൽ വിദേശികൾക്ക് ജോലി ചെയ്യാൻ അനുമതിയില്ല; തട്ടിപ്പ് നടത്തിയാൽ കനത്ത ശിക്ഷ

മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 8 പ്രൊഫഷനുകളിലെ പൂർണ്ണ സൗദിവത്ക്കരണം ഇന്ന് (മെയ് 8 ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു.

ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യൂട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നീ 8 പ്രൊഫഷനുകളാണു ഇന്ന് മുതൽ സൗദികൾക്ക് മാത്രമാക്കി മാറ്റിയത്.

അധികൃതരെ കബളിപ്പിക്കാനായി പ്രസ്തുത പ്രൊഫഷനുകളുമായി ബന്ധപ്പെട്ട ജോലികളിൽ മറ്റേതെങ്കിലും ഇഖാമ പ്രൊഫഷനുള്ള വിദേശികളെ നിയമിച്ചാൽ കനത്ത ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മാനവവിഭവശേഷി മന്ത്രാല മാർഗ രേഖ ഓർമ്മപ്പെടുത്തുന്നു.

മേൽ പരാമർശിച്ച പ്രൊഫഷനുകളിൽ സൗദിവത്ക്കരണം നടത്തുന്നതിലൂടെ 20,000 ത്തിലധികം സ്വദേശി യുവതീ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കുമെന്നാണു മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ.

സ്റ്റോർ കീപർ, സെക്രട്ടറി, ഡാറ്റാ എൻട്രി ക്ലർക്ക് തുടങ്ങിയ പ്രൊഫഷനുകളിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.

ഇനി പ്രസ്തുത പ്രൊഫഷൻ മാറ്റാൻ ശ്രമിക്കുകയും ജോലി മാറ്റം വരുത്തുകയും ചെയ്യുകയും ചെയ്യുകയായിരിക്കും സുരക്ഷിതമായ മാർഗം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്