Sunday, April 20, 2025
Saudi ArabiaTop Stories

തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് സൗദി ലേബർ കോർട്ട് പ്രധാനമായും തീരുമാനമെടുത്ത കേസുകൾ ഇവയാണ്‌

റിയാദ് : 2018 നവംബറിനു ശേഷം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ലേബർ കോടതികളും വകുപ്പുകളും ഏകദേശം 1,68,000 വിധിന്യായങ്ങൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ  വെളിപ്പെടുത്തി. 

മൊത്തം വിധിന്യായങ്ങളുടെ 35 ശതമാനവും വേതനവുമായി ബന്ധപ്പെട്ടതായിരുന്നു.

2021-ൽ, കോടതികളും തൊഴിൽ വകുപ്പുകളും 63,000-ലധികം വിധിന്യായങ്ങൾ പ്രസ്താവിച്ചു, അതേസമയം ഈ വർഷം ഇത് വരെയായി വിധി പുറപ്പെടുവിച്ച കേസുകളുടെ എണ്ണം 20,000-ത്തിലധികമായി.

വേതന ക്ലെയിമുകൾക്ക് പുറമേ, തൊഴിലുടമയിൽ നിന്നുള്ള തൊഴിൽ ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ, തൊഴിലാളിയുമായുള്ള തൊഴിൽ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള തൊഴിലുടമയുടെ കേസുകൾ, ഗാർഹിക സേവന കേസുകൾ എന്നിവ കൂടാതെ ബോണസ്, നഷ്ടപരിഹാരം, അലവൻസുകൾ എന്നിവയുടെ ക്ലെയിമുകൾ സംബന്ധിച്ച കേസുകൾ എന്നിവയെല്ലാം ലേബർ കോടതികളും  ഡിപാർട്ട്മെന്റ്കളും കൈകാര്യം ചെയ്തതായി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്