സൗദിയിലെ നാല് എയർപോർട്ടുകളിൽ വിസിറ്റിംഗ് വിസക്കാർ ഇറങ്ങുന്നതിനു വിലക്ക്
ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി ജിദ്ദ, മദീന, യാൻബു, തായിഫ് എന്നീ എയർപോർട്ടുകളിലേക്കുള്ള ഏത് തരത്തിലുള്ള സന്ദർശന വിസക്കാരെയും സ്വീകരിക്കില്ലെന്ന് സൗദി എയർലൈൻസ് ടൂറിസം കമ്പനികളെ അറിയിച്ചു.
ദുൽ ഖഅദ് 10 അഥവാ ജൂൺ 9 മുതൽ പ്രസ്തുത എയർപോർട്ടുകളിലേക്കുള്ള എല്ലാ തരത്തിലുള്ള സന്ദർശകർക്കും വിലക്ക് പ്രാബല്യത്തിൽ വരും.
ദുൽ-ഹിജ്ജ 10 അഥവാ ജൂലൈ 9 വരെ ഈ വിലക്ക് ബാധകമാകുമെന്നും സൗദി എയർലൈൻസിന്റെ സർക്കുലർ സൂചിപ്പിച്ചു.
അതേ സമയം വിസിറ്റ് വിസക്കാർക്ക് റിയാദ് എയർപോർട്ടിലേക്കും മറ്റും യാത്ര ചെയ്യാം. എന്നാൽ മേൽ പരാമർശിക്കപ്പെട്ട 4 എയർപോർട്ടുകളിൽ ഏതെങ്കിലും ഒന്നിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് എടുക്കാൻ പാടില്ല.
റിയാദിലേക്കാണു വരുന്നതെങ്കിൽ അതേ എയർപോർട്ടിൽ നിന്നുള്ള മടക്ക ടിക്കറ്റും ഉണ്ടായിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa