Sunday, April 20, 2025
Saudi ArabiaTop Stories

അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള ശിക്ഷ വ്യക്തമാക്കി ജവാസാത്ത്

അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള ശിക്ഷ വ്യക്തമാക്കി സൗദി ജവാസാത്ത് ഡയക്ക്ടറേറ്റ്.

അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട്  വിരലടയാളം  പതിച്ചാൽ 10 വർഷത്തേക്ക് രാജ്യത്തുനിന്ന് നാടുകടത്തുന്നതാണ് പിഴയെന്ന്  ജവാസാത്ത് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.

അതേ സമയം ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി ജിദ്ദ, മദീന, യാൻബു, തായിഫ് എന്നീ എയർപോർട്ടുകളിൽ ഏത് തരത്തിലുള്ള സന്ദർശന വിസക്കാർക്കും
ദുൽ ഖഅദ് 10 അഥവാ ജൂൺ 9 മുതൽ ഇറങ്ങുന്നതിനു അനുമതി ലഭിക്കില്ലെന്ന് സൗദിയ സൂചിപ്പിച്ചിരുന്നു.

ദുൽ-ഹിജ്ജ 10 അഥവാ ജൂലൈ 9 വരെയാണ് നാല് എയർപോർട്ടുകളിലേക്കുള്ള സന്ദർശക വിസക്കാർക്കുള്ള ഈ വിലക്ക് ബാധകമാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്