Monday, September 23, 2024
Saudi ArabiaTop Stories

ഫിറോസ് കുന്നംപറംബലിനു ജിദ്ദയിൽ വൻ സ്വീകരണം

ഉംറ നിർവ്വഹിക്കാനെത്തിയ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറംബലിനു ജിദ്ദയിൽ മലയാളി സമൂഹം വൻ സ്വീകരണം ഒരുക്കി. ജിദ്ദയിലെ മലയാളികളുടെ സംഘമ സ്ഥാനമായ ഷറഫിയയിൽ ഫിറോസിനെ കാണാനായി വൻ ജനക്കൂട്ടമായിരുന്നു എത്തിയത്.

ജീവ കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ഷറഫിയ അടുത്ത കാലത്തൊന്നും കാണാത്തത്ര ജനക്കൂട്ടമായിരുന്നു എത്തിയത്. ഫിറോസിനു വീട് നിർമ്മിക്കാനായി ജിദ്ദയിലെ ബഖാല കൂട്ടായ്മ 6,66,666 രൂപയും ഗ്ളോബൽ പ്രവാസി വെൽഫെയർ അസോസിയേഷൻ 2,22,222 രൂപയും സംഘടിപ്പിച്ച് വേദിയിൽ വെച്ച് ഉപഹാരമായി നൽകി. കൂടാതെ മറ്റു നിരവധി പ്രവാസി സംഘടനകളും ഫിറോസിനു ഉപഹാരങ്ങൾ നൽകി.

നിരവധി പാവങ്ങൾക്ക് അത്താണിയായ ഫിറോസിനോടൊപ്പം സെൽഫിയെടുക്കാൻ സാധാരണക്കാർ സമയം കണ്ടെത്തുകയും സോഷ്യൽ മീഡിയകളിൽ ആവേശത്തോടെ പങ്ക് വെക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്