പെറുവിൽ നിന്നുള്ള മുന്തിരി കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ്
ദോഹ: കീടനാശിനി അവശിഷ്ടങ്ങളുടെ സാന്നിദ്ധ്യമുണ്ടാകാനിടയുള്ളതിനാൽ പെറുവിൽ നിന്നുള്ള മുന്തിരികൾ കഴിക്കരുതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പെറുവിൽ നിന്നുള്ള മുന്തിരി ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തെ തുറമുഖങ്ങളിലെത്തിയ മുന്തിരി ഷിപ്മെൻ്റുകൾ കണ്ടു കെട്ടാനായി നിർദ്ദേശിച്ചിട്ടുണ്ട്. വിപണിയിൽ പെറു മുന്തിരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ അധികൃതർ യോജിച്ച് പ്രവർത്തിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa