വ്യക്തമായ ആസുത്രണത്തോടെ സൗദി മുന്നോട്ട്; 1 ലക്ഷം സൗദീ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും
സൗദി ടൂറിസം മന്ത്രാലയം 1 ലക്ഷം സൗദി യുവാക്കളെ ടൂറിസം വ്യവസായത്തിൽ തൊഴിൽ നേടുന്നതിനു ആവശ്യമായ തൊഴിൽ നൈപുണ്യത്തിൽ സജ്ജരാക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ചൊവ്വാഴ്ച ആരംഭിച്ചു.
100 മില്യൺ യു എസ് ഡോളറിന്റെ നിക്ഷേപം പദ്ധതിയിൽ ഉൾക്കൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്.
ജിദ്ദയിൽ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ 116-ാമത് സെഷനിൽ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാതിബ് ആരംഭിച്ച “ടൂറിസം ട്രയൽബ്ലേസർസ്” ടൂറിസം വ്യവസായത്തിന്റെ ഭാവി ലീഡേഴ്സിനു ആഴത്തിലുള്ള ആഗോള അനുഭവം നൽകും.
2022-ൽ 1 ലക്ഷം സൗദികളെ പരിശീലിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. കൂടുതൽ സൗദി പൗരന്മാരെ ഈ മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2020 അവസാനത്തോടെ രാജ്യത്തിന്റെ വളർന്നുവരുന്ന ടൂറിസം വ്യവസായത്തിൽ ഒരു പുതിയ മനുഷ്യ മൂലധന വികസന തന്ത്രം ആരംഭിച്ചതോടെയാണ് കാമ്പയിൻ ആരംഭിച്ചത്.
“നമ്മുടെ യുവാക്കളിൽ ഇപ്പോൾ നിക്ഷേപം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിനോദസഞ്ചാര മേഖലയെ പ്രാദേശികമായും ആഗോളതലത്തിലും പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കഴിവും അഭിലാഷവുമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നത് വിഷൻ 2030 യാഥാർത്ഥ്യമാക്കുന്നതിന് പ്രധാനമാണ്” എന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa