ഇന്ത്യയിലേക്കുള്ള യാത്ര വിലക്ക് സൗദി നീക്കി
ഇന്ത്യയടക്കം നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് സൗദി അറേബ്യ നീക്കി.
ഇന്ത്യക്ക് പുറമെ, തുർക്കി, വിയ്റ്റ്നാം, എത്യോപ്യ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കാണു നീക്കിയത്.
പ്രസ്തുത രാജ്യങ്ങളിലേക്ക് നേരിട്ടും അല്ലാതെയും സൗദി പൗരന്മാർക്ക് ഇനി പ്രവേശനം സാധ്യമാകും.
ഇതോടെ സൗദി പൗരന്മാർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക ലെബനൻ, യെമൻ, സിറിയ, ഇറാൻ, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, സൊമാലിയ, വെനസ്വേല എന്നിവയായി ചുരുങ്ങി.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധരുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പരിഗണിച്ചാണ് യാത്ര വിലക്ക് നീക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa