Wednesday, May 14, 2025
Saudi Arabia

അകകണ്ണിനു അകമ്പടിയായി ആർ എസ് സി വളണ്ടിയർമാർ

മക്ക: ഇരു കണ്ണിനും കായ്ച്ച ഇല്ലാത്ത മണ്ണാർക്കാട് കൊട്ടോപ്പാടം സ്വദേശി ചെള്ളി ഹംസ ഹാജിക്കാണ് ആർ എസ് സി വളണ്ടയർമാർ തുണയയത്. ഹംസ ഹാജിയുടെ യുടെ ഏറെ വർഷത്തെ ആഗ്രഹമായിരുന്നു വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തുകയെന്നത് . കേരളഹജ്ജ് കമ്മിറ്റി മുഖേനയാണ്  ഹജ്ജിനു എത്തിയത്.
കഴിഞ്ഞവാരംമദീനയിലെത്തിയ ഹംസക്ക്‌ മദീനയിൽ ആർ എസ് സി വളണ്ടയർമാർ സഹായിയായിരുന്നു.മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ താമസസ്ഥലമായ  വിശുദ്ധ മക്കയിലെ അസീസിയയിൽ എത്തിയത്.
1986ലും 2010ലും ഉംറ നിർവഹിച്ച ഹംസ കഴിഞ്ഞ രണ്ടുവർഷമായി ഹജ്ജിനു അപേക്ഷ നൽകിയിരുന്നു.ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് ഹംസയുടെ കുടുംബം.ഈ വർഷമാണ് അവസരം ലഭിച്ചത്.മക്കയിലെത്തിയ ഹംസയെ ആർഎസ് സി വളണ്ടിയർമാർചേർന്ന് സ്വീകരിച്ചു. അലി കോട്ടക്കൽ, സഫ്‌വാൻ കൊടിഞ്ഞി, മുഹ്‌യുദ്ധീൻ, ഫിറോസ് സഅദി, സിറാജ് വില്യപ്പള്ളി, ഷാഫി ബാഖവി, ജമാൽ മുക്കം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്