രണ്ട് വയസ്സുകാരൻ ഇമാറാത്തി ബാലൻ കുവൈത്തിൽ മുങ്ങി മരിച്ചു
കുവൈത്തിൽ മാതാപിതാക്കളോടൊത്ത് അവധി ചെലവഴിക്കാനെത്തിയ രണ്ട് വയസ്സുകാരനായ സൈഫ് അൽ ഹസ്സനി എന്ന ഇമാറാത്തി ബാലൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഹോട്ടലിൽ വെച്ച് കുഞ്ഞിനെ കാണാതാകുകയും തിരച്ചിലിനൊടുവിൽ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയും ചെയ്യുകയായിരുന്നു.
ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കുഞ്ഞിനെ പിന്നീട് ഫുജൈറയിൽ മറവ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
