Saturday, November 23, 2024
Saudi ArabiaTop Stories

ആമിൽ, ആമിൽ ആദി തുടങ്ങിയ പ്രൊഫഷനുകളിലുള്ളവർക്ക് മാറാൻ സാധിക്കുന്ന 67 പ്രൊഫഷനുകൾ അറിയാം

ജിദ്ദ: എട്ട് പ്രൊഫഷനുകളിൽ ജോലി
ചെയ്യുന്ന വിദേശികൾ പ്രസ്തുത പ്രൊഫഷനുകൾ ഉടൻ മാറ്റണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

തൊഴിലാളി(ആമിൽ), സാധാരണ തൊഴിലാളി(ആമിൽ ആദി), ഡോക്ടർ, എക്സ്പേർട്ട്, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, സ്പെഷ്യലൈസ്ഡ് എക്സ്പേർട്ട്, മോണിറ്ററിംഗ് എക്സ്പേർട്ട്, , എന്നിവയാണ് എട്ട് പ്രൊഫഷനുകൾ. ഇവക്ക് പുറമേ ഡ്രൈവിംഗ് മേഖലയുമായി ബന്ധപ്പെട്ട ചില പ്രൊഫഷനുകളും മാറ്റണം എന്ന് ഖിവ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത പ്രൊഫഷനുകള്‍ മാറ്റാന്‍ തൊഴിലാളികളുടെ അനുമതി വേണമെന്ന വ്യവസ്ഥയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം ഈയിടെ റദ്ദാക്കിയിരുന്നു.

പ്രസ്തുത പ്രൊഫഷനുകളില പുതിയ വിസകള്‍ അനുവദിക്കില്ല. പുതുതായി റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ പ്രൊഫഷനുകളുടെ കൃത്യമായ വിവരണം തൊഴിലുടമകള്‍ നല്‍കേണ്ടതുണ്ട്.

ഇപ്പോൾ ഡോക്ടര്‍, എക്സ്പേര്‍ട്ട്, സ്പെഷ്യലിസ്റ്റ്, എന്‍ജിനീയര്‍, സ്പെഷ്യലിസ്റ്റ് എക്സ്പേര്‍ട്ട്, കണ്‍ട്രോള്‍ ടെക്നീഷ്യന്‍ എന്നീ പ്രൊഫഷനുകളുടെ വിശദാംശങ്ങള്‍ നല്‍കിയാണ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ പ്രൊഫഷനുകളില്‍ തിരുത്തല്‍ വരുത്തേണ്ടത്.

അതേ സമയം തൊഴിലാളി(ആമിൽ), സാധാരണ തൊഴിലാളി (ആമിൽ ആദി) എന്നിവക്കു പകരം തെരഞ്ഞെടുക്കാവുന്ന 67 പ്രൊഫഷനുകള്‍ ഖിവാ പ്ലാറ്റ്ഫോം നിര്‍ണയിച്ചിട്ടുണ്ട്. പ്രസ്തുത പ്രൊഫഷനുകൾ താഴെ വിവരിക്കുന്നു.

പെട്രോള്‍ ബങ്ക് തൊഴിലാളി, ഭക്ഷ്യവസ്തു സ്ഥാപനങ്ങളിലെ കൗണ്ടര്‍ തൊഴിലാളി, പേഴ്സണല്‍ കെയര്‍, റെഡിമിക്സ്, വാഹന പെയിന്റിംഗ്, കെട്ടിടങ്ങളുടെ ടെറസ്സ് ക്ലീനിംഗ്, ഫോര്‍ക് ലിഫ്റ്റ്, എംബ്രോയ്ഡറി, ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിംഗ്, ഫര്‍ണിച്ചര്‍ അസംബ്ലി, പ്ലാസ്റ്റിക്, ലോഹ ഉല്‍പന്നങ്ങളുടെ അസംബ്ലി, പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കല്‍, പെസ്റ്റ് കണ്‍ട്രോള്‍, ഖനനം, പേപ്പര്‍ബോര്‍ഡ് അസംബ്ലി, ഹോട്ടല്‍ അറേഞ്ച്മെന്റ്, കാര്‍ പാര്‍ക്കിംഗ്, ഓഫീസ്, സ്ഥാപന ക്ലീനിംഗ്, ലോണ്‍ട്രി, ഇസ്തിരിയിടല്‍, കാര്‍പെറ്റ് ക്ലീനിംഗ്, വാഹന ക്ലീനിംഗ്, വാട്ടര്‍ ടാങ്ക് ക്ലീനിംഗ്, മലിനജലം, കന്നുകാലി ഫാം, പൗള്‍ട്രി ഫാം, മൊബൈല്‍ കാര്‍ വാഷിംഗ്, റോഡ് ക്ലീനിംഗ്, പാര്‍ക്ക് ക്ലീനിംഗ്.

ഹാച്ചറി, അഗ്രിക്കള്‍ച്ചറല്‍ ആന്റ് അനിമല്‍ പ്രൊഡക്ഷന്‍ ഫാം, നഴ്സറി, ഹരിത പ്രദേശങ്ങള്‍, മത്സ്യകൃഷി, ഫോറസ്റ്റുകള്‍, മേച്ചില്‍പുറങ്ങള്‍, കാട്ടുതീ കെടുത്തല്‍, മത്സ്യബന്ധനം, ഖനി, ക്വാറി, നിര്‍മാണം, റോഡ് മെയിന്റനന്‍സ്, ടാറിംഗ്, ഖബറിസ്ഥാന്‍, പ്രിന്റിംഗ്, ബൈന്റിംഗ് ഫിനിഷിംഗ് ജോലികള്‍, ടെലികോം, ഐ.ടി കേബിള്‍ ഇന്‍സ്റ്റലേഷന്‍, കോണ്‍ക്രീറ്റ് മിക്സ്, കോണ്‍ക്രീറ്റ്, പൊളിക്കൽ.

പേക്കിംഗ്, സ്റ്റിക്കര്‍ പതിക്കല്‍, ഉല്‍പന്നങ്ങള്‍ തരംതിരിക്കല്‍, വര്‍ക്ക് ഷോപ്പ്, ട്രോളി ഉന്തല്‍, ചരക്ക് നീക്കത്തിനുള്ള ബൈക്ക്, മൃഗങ്ങള്‍ വലിക്കുന്ന വണ്ടികള്‍ ഓടിക്കല്‍, കയറ്റിറക്കല്‍, ഷെല്‍ഫുകള്‍ നിറക്കല്‍, സ്റ്റോര്‍, അടുക്കള ഉപകരണങ്ങളുടെ ക്ലീനിംഗ്, അടുക്കള, ഡ്രില്ലിംഗ് എന്നിവ അടക്കമുള്ള 67 പ്രൊഫഷനുകളിലേക്കാണ് തൊഴിലാളി, സാധാരണ തൊഴിലാളി പ്രൊഫഷനുകള്ലിലുള്ളവർ മാറേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്