Sunday, April 20, 2025
Dammam

സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് നവയുഗം യാത്രയയപ്പ് നൽകി.

അൽകോബാർ: സൗദി അറേബ്യയിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സഹഭാരവാഹിയും, കോബാർ മേഖലകമ്മിറ്റിഅംഗവുമായ ടോണി കൊളരിക്കലിന്, നവയുഗം യാത്രയയപ്പ് നൽകി.

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ കുഞ്ഞച്ചന്റെ അധ്യക്ഷതയിൽ റാക്ക ഈസ്റ്റ് യൂണിറ്റ് ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കോബാർ മേഖല പ്രസിഡന്റ് ബിജു വർക്കി നവയുഗത്തിന്റെ ഉപഹാരം ടോണിയ്ക്ക് കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി അംഗം ബിനുകുഞ്ഞു, കോബാർ മേഖലകമ്മിറ്റി അംഗം തോമസ് സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയ്ക്ക് നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് നേതാക്കളായ എബി മാത്യു, റോയ് ടൈറ്റസ്, ബിനു പി ജോൺ, ലിസ ചാക്കോ, ഫീബ ബിനു എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ സ്വദേശിയായ ടോണി കൊളാരിക്കൽ, കഴിഞ്ഞ അഞ്ചു വർഷമായി സാമിൽ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി നോക്കി വരികയായിരുന്നു. നവയുഗത്തിന്റെ കോബാർ മേഖലയിലെ മികച്ച സംഘടകനായ അദ്ദേഹം കുടുംബപരമായ കാര്യങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa