ബെയ്റൂത്തിലെ ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുത്തു
ബെയ്റൂത്തിൽ നടന്ന അറബ് ഇക്കോണമിക് & സോഷ്യൽ ഡെവലപ്മെൻ്റ് ഉച്ചകോടിയിൽ ഖത്തർ സംഘത്തെ അമീർ ശൈഖ് തമീം അൽ ഥാനി നയിച്ചു. ലെബനീസ് പ്രസിഡൻ്റ് ജനറൽ മൈക്കൽ ഓണിൻ്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അമീർ പങ്കെടുത്തത്.
രാഷ്ട്രത്തലവന്മാരായി ഖത്തർ അമീറിനു പുറമെ മൗറിത്താനിയൻ പ്രസിഡൻ്റ് മുഹമ്മദ് അബ്ദുൽ അസീസാണു പങ്കെടുത്തത്. മറ്റു രാഷ്ട്രങ്ങൾ പ്രധാനമന്ത്രിമാരെയോ വിദേശകാര്യ മന്ത്രിമാരെയോ അയക്കുകയായിരുന്നു.
സിറിയൻ അഭ്യയാർത്ഥികളുടെ സുരക്ഷിതമായ മടക്കയാത്രയായിരുന്നു ഉച്ചകോടിയിൽ ലെബനാൻ മുന്നോട്ട് വെച്ച പ്രധാന ചർച്ച. ലെബനാൻ്റെ ജന സംഖ്യയോളം സിറിയൻ, ഫലസ്തീൻ അഭയാർത്ഥികളുടെ സാന്നിദ്ധ്യം ആ രാജ്യത്തുള്ളത് വലിയ സാംബത്തിക പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa