കീഴാളൻറെ നവോഥാന ത്തിന് നാന്ദി കുറിച്ചത് അറബികൾ; അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്
ദമ്മാം: കീഴാളൻറെ നവോഥാനത്തിന് നാന്ദി കുറിച്ചത് അറേബ്യയിൽ നിന്നെത്തിയ ഇസ്‌ലാമിക പ്രബോധകരായിരുന്നു വെന്ന് മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.
ഹൃസ്വ സന്ദർ ശനാർത്ഥം സഊദി യിലെത്തിയ അദ്ദേഹം ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുക യായിരുന്നു. കേരളത്തില്‍ ആദ്യമായി പിന്നോക്കകാര്‍ക്ക് വിദ്യഭ്യാസം നല്‍കിയത് കേരളത്തിലെത്തിയ അറബികള്‍ ആയിരുന്നു.
ജാതീയമായ ഉച്ചനീചത്വങ്ങളും പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക് സമാധാനപരമായിരുന്നുവെങ്കിലും നിശ്ശബ്ദമായ ഒരു സാമൂഹികമാറ്റത്തിന് വഴിമരുന്നിട്ടാണ് ഇസ്‌ലാം കടന്നു വരുന്നത്. കീഴാളൻറെ അക്ഷരാഭ്യാസ സംസ്കൃതിക്ക് തുടക്കം കുറിച്ചത് ഒമാൻ സ്വദേശി യെന്ന് അനുമാനിക്കുന്ന മാലിക് ബ്നു ഹബീബ് ആണ്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറിൻറെ സഹോദര പുത്രനാണ് മാലിക് ബ്നു ഹബീബ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പ്രബോധനത്തിനായി നിയോഗിച്ച അദ്ദേഹത്തിൻറെ ദൗത്യം കുറഞ്ഞ കാലം കൊണ്ട് വലിയ സാമൂഹിക മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കിയത്. മതപരവും ആത്മീയപരവുമായ കാര്യങ്ങളില്‍ മാത്രമല്ല, വിദ്യാഭ്യാസ സാംസ്കാരിക വ്യാവസായിക രംഗത്തും അവരുടെ കൃത്യമായ ഇടപെടലുകൾ നടന്നിട്ടുണ്ട്. അധസ്ഥിതനെ യും കീഴാളനെയും വിദ്യാഭ്യാസപരമായി സംസകരിച്ചെടുക്കുന്നതിന് വിത്ത് പാകിയത് മാലിക് ബ്നു ഹബീബ് ആണ്. അതിൻറെ ചുവട് പിടിച്ചാണ് പിന്നീട് വന്ന കുര്യാക്കോസ് ഏലിയാസ് അച്ഛനും ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയു മൊക്കെ നവോഥാന ത്തിന് തുടക്കമിട്ടത്.
സത്യത്തിൽ കീഴാളൻറെ അക്ഷര ശിൽപി മാലിക് ബ്നു ഹബീബ് ആണ്. താല്‍പര്യമുള്ള ആര്‍ക്കും വിജ്ഞാനം നേടാന്‍ കഴിയുംവിധം അറിവിനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് അവർ ആദ്യം ചെയ്തത്. അറിവധികാരം ബ്രാഹ്മണ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും പുറത്തേക്കൊഴുകാന്‍ അനുവദിക്കാതെ തളച്ചിടപ്പെട്ടിരുന്ന കേരളത്തിലെ അന്നത്തെ സാമൂഹികാവസ്ഥയില്‍ അറിവിന്റെ കവാടം എല്ലാവര്‍ക്കുമായി തുറന്നിട്ട മാലിക് ബ്‌നു ഹബീബിൻറെ ഈ നടപടി സ്വസമുദായത്തിനകത്ത് മാത്രമല്ല പുറത്തും മാറ്റൊലി സൃഷ്ടിക്കുകയുണ്ടായി.
ആദ്യകാല മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതത്തിലൂടെയും ഇടപെടലുകളിലൂടെയും ഇസ്‌ലാമിന്റെ സമഭാവനയും മാനവികതയും ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കേരളീയ സമൂഹത്തില്‍നിന്ന് വിശേഷിച്ചും കീഴാള വിഭാഗത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് വ്യാപകമായ തോതില്‍ മതപരിവര്‍ത്തനം സംഭവിക്കുക മാത്രമല്ല, ഹൈന്ദവ സമൂഹത്തിനകത്ത് ജാതിക്കെതിരായ ചില നീക്കങ്ങള്‍ക്ക് അത് തിരികൊളുത്തുകയും ചെയ്തു. നവോഥാനത്തെ കുറിച്ചു സംസാരിക്കുമ്പോൾ ഈ വസ്തുതകൾ നാം വിസ്മരിക്കരുതെന്നും ഡോ.അലക്‌സാണ്ടർ ജേക്കബ് ഓർമ്മിപ്പിച്ചു. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഇന്ത്യയും അറേബ്യയും തമ്മിലുള്ള ബന്ധം. അറബ് സംസ്‌കാരവും ഭാഷയും ഏറെ സ്വാധീനിക്കപ്പെട്ടത് കേരളത്തെയാണെന്നും കേരളത്തില്‍ പോലീസ് സംവിധാനം നവീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ ഫോറം പ്രസി ഡണ്ട് ഇ എം നഈം, ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവർ സംബന്ധിച്ചു. ദമ്മാം ഇന്ത്യൻ സ്‌കൂൾ പാരൻസ് അസോസിയേഷൻ കേരള ഘടകത്തിൻറെ അതിഥി യായായാണ് ഡോ.അലക്‌സാണ്ടർ ജേക്കബ് സഊദി യിൽ എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa