യു എ ഇയും സൗദിയും യോജിച്ച് ക്രിപ്റ്റോ കറൻസി പുറത്തിറക്കി
സൗദിയും യുഎഇ യും യോജിച്ച് ക്രിപ്റ്റോ കറൻസി പുറത്തിറക്കി. കഴിഞ്ഞ ദിവസം അബുദാബിയിൽ ചേർന്ന സൗദി യുഎഇ കോഓർഡിനേഷൻ കൗൺസിലിൻ്റെ ആദ്യ മീറ്റിംഗിലായിരുന്നു കറൻസി പുറത്തിറക്കിയത്.
ആദ്യ ഘട്ടത്തിൽ ബാങ്കുകൾക്ക് മാത്രമായി ഇതിൻ്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണു.
ക്രിപ്റ്റോ കറൻസിക്ക് പുറമേ അഞ്ച് വ്യത്യസ്ത മേഖലകളിൽ കൂടി യോജിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കരാറായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa