ജിദ്ദയിലെ ചേരികൾ പൊളിച്ച് നീക്കൽ 88 ശതമാനം പൂർത്തിയായി
ജിദ്ദ: എക്‌സിക്യൂട്ടീവ് പ്ലാനും പ്രഖ്യാപിത ടൈംടേബിളും അനുസരിച്ച് ചേരികൾ നീക്കം ചെയ്യൽ ജോലികൾ 88 ശതമാനം പൂർത്തിയാക്കിയതായി ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ബഖ്മി വെളിപ്പെടുത്തി.
ആകെ നീക്കം ചെയ്യാനുദ്ദേശിക്കുന്ന 32 ചേരികളിൽ 28 ചേരികളും ഇതിനകം നീക്കം ചെയ്യുകയോ നീക്കം ചെയ്യൽ പ്രക്രിയ പുരോഗമിക്കുകയോ ചെയ്യുന്നുണ്ട്.
മുൻ തസഹാത്, ഖുവൈസ, അൽ അദ്ല് വ ഫള്ൽ, ഇമ്മുസലം വ കിലോ 14 എന്നീ 4 ചേരിപ്രദേശങ്ങൾ ആണ് ഇനി നീക്കം ചെയ്യാനുള്ളത്.
അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ബാക്കിയുള്ള 4 ഏരിയകളും നീക്കം ചെയ്യൽ നടക്കുകയും ലക്ഷ്യമിട്ട മുഴുവൻ ചേരികളും നിക്കം ചെയ്യുന്നത് ഒക്ടോബർ അവസാനത്തോടെ പൂർണ്ണമാകുകയും ചെയ്യും.
സ്ഥലത്തിന്റെ ആധാരം ഉള്ളവർക്ക് സ്ഥലത്തിനും കെട്ടിടത്തിനും നഷ്ടപരിഹാരം നൽകുന്നുണ്ട്. ആധാരം ഇല്ലാത്തവർക്ക് കെട്ടിടത്തിനു മാത്രം നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും ബഖ്മി വ്യക്തമാക്കി.
32 ചേരികൾ പൊളിക്കുംബോൾ മറ്റു 32 ചേരികൾ പൊളിക്കാതെ വികസിപ്പിക്കുകയാണു ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa