Monday, April 21, 2025
Saudi ArabiaTop Stories

വീണ്ടും വിശുദ്ധ കഅബയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞ് വിശ്വാസികൾ; വീഡിയോ കാണാം

മക്ക: നിയന്ത്രണ ബാരിക്കേഡുകൾ നീക്കിയതോടെ വീണ്ടും വിശുദ്ധ കഅബയെ തൊടാനും ചുംബിക്കാനും ഹജറുൽ അസ് വദ് ചുംബിക്കാനും സാധിച്ച സന്തോഷത്തിലാണു വിശ്വാസികൾ.

വീണ്ടും പുണ്യ കഅബയെ ചുംബിക്കാൻ അവസരം ലഭിച്ച വിശ്വാസികൾ കരഞ്ഞ് കൊണ്ട് കിസ് വ യിലും ക അബയുടെ ചുമരുകളിലും മുഖമമർത്തി കരഞ്ഞ് പ്രാർഥിക്കുന്ന ദൃശ്യങ്ങൾ മീഡിയകൾ പുറത്ത് വിട്ടു.

കൊറോണക്ക് ശേഷം ആദ്യമായി ഹജറുൽ അസ് വദ് ചുംബിക്കാനും വിശ്വാസികൾക്ക് സാധിച്ചു. ഹജറുൽ അസ് വദ് ചുംബിക്കാനും ഹിജ്ർ ഈസ് മായിലിൽ നമസ്ക്കരിക്കാനും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള പദ്ധതി ഹറം കാര്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്.

രാജകീയ ഉത്തരവ് പ്രകാരം ആയിരുന്നു തീർഥാടകരുടെ സൗകര്യാർഥം കഅബയുടെ ചുറ്റുമുള്ള ബാരിക്കേഡുകൾ ഇന്നലെ നീക്കം ചെയ്തത്.

ക അബക്ക് ചുറ്റുമുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിന്റെയും വിശ്വാസികൾ പൊട്ടിക്കരഞ്ഞ് കൊണ്ട് ക അബയെ ചുംബിക്കുന്നതിന്റെയും വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്