Sunday, November 24, 2024
Saudi ArabiaTop Stories

പൊടിക്കാറ്റിന്റെ ആഘാതം കുറക്കാൻ ആറ് നിർദ്ദേശങ്ങൾ നൽകി കിംഗ് സൗദ് മെഡിക്കൽ സിറ്റി

റിയാദ്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നില നിൽക്കുന്ന സാഹചര്യത്തിൽ കിംഗ് സൗദ് മെഡിക്കൽ സിറ്റി പൊതു ജനങ്ങൾക്ക് പൊടിയുടെ ആഘാതം കുറക്കുന്നതിന് വിവിധ മാർഗ നിർദ്ദേശങ്ങൾ നൽകി.

പൊടി ഒരു പരിസ്ഥിതി മലിനീകരണമാണെന്നും അതിൽ സൂക്ഷ്മാണുക്കൾ, മറ്റു കണികകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ നിരവധി പ്രയാസങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ സൂചിപ്പിച്ചു. പൊടിയുടെ ആഘാതം കുറക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

1.വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുക.

2. പൊടിയുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക.

3. മാസ്കുകൾ ധരിക്കാനും അവ ഇടക്കിടെ മാറ്റാനും ശ്രദ്ധിക്കുക.

4. ആസ്ത്മ രോഗികൾ ശ്വാസനാളത്തെ വികസിപ്പിക്കുന്ന എമർജൻസി ആസ്തമ ഇൻഹേലർ എപ്പോഴും സൂക്ഷിക്കുക.

5.  ഡോക്ടർ നിർദ്ദേശിച്ചാൽ പ്രതിരോധ ആസ്ത്മ ഇൻഹേലർ കൈവശം വയ്ക്കുക.

6. കഠിനമായ ശ്വാസതടസ്സം ഉണ്ടാകുകയും ഇൻ ഹീലർ സ്പ്രേയോട് പ്രതികരിക്കാതിരിക്കുകയും ചെയ്‌താൽ അടുത്തുള്ള അത്യാഹിത വിഭാഗത്തിൽ പോകണമെന്നും മെഡിക്കൽ സിറ്റി ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്