Monday, April 21, 2025
Saudi Arabia

സൗദിയിൽ വാഹനാപകടം; മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

ജിസാൻ: ബെയ്ശ് മസ് ലിയയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങൾ മരിച്ചു.

വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ(44), റഫീഖ്(41) എന്നിവരാണ് മരിച്ചത്.

പച്ചക്കറിയെടുക്കാനായി ജിദ്ദയിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടെയായിരുന്നു ശനിയാഴ്ച വൈകുന്നേരം അപകടം സംഭവിച്ചത്.

രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണാനന്തര നടപടികൾക്ക് കെ എം സി സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa