മയക്ക് മരുന്ന് നൽകി സൗദി യാത്രക്കാരനെ ഏജന്റ് ചതിച്ചു; റിയാദ് എയർപോർട്ടിൽ യാത്രക്കാരനും 3 മലയാളികളും പിടിയിൽ
റിയാദിലേക്ക് ബംഗളുരു എയർപോർട്ടിൽ നിന്ന് പറന്ന തമിഴ്‌നാട് സ്വദേശിയുടെ പക്കൽ ഡ്രൈ ഫ്രൂട്ട് എന്ന പേരിൽ ഏജന്റ് കൊടുത്തയച്ചത് മയക്ക് മരുന്ന്.
റിയാദ് വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി പരിശോധനയിൽ കുടുങ്ങി സൗദി കസ്റ്റംസിന്റെ പിടിയിലാകുകയും ചെയ്തു.
അതോടൊപ്പം തമിഴ്നാട് സ്വദേശിയിൽ നിന്ന് പാർസൽ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ 3 മലയാളികളും കസ്റ്റംസിന്റെ വിദഗ്ദ്ധ നീക്കത്തിനൊടുവിൽ അറസ്റ്റിലായിട്ടുണ്ട്.
ഫൈനൽ എക്സിറ്റ് വിസയിൽ സൗദിയിൽ നിന്ന് പോയ തമിഴ്നാട് സ്വദേശി പുതിയ വിസയിൽ സൗദിയിലേക്ക് വീണ്ടും വരുന്നതിനിടെയാണ് ചതിയിൽ പെട്ടത്.
വിസ ഏജന്റ് ടിക്കറ്റും പാസ്പോർട്ടും ബംഗളുരുവിലെ ഓഫീസിലാണുള്ളതെന്ന് അറിയിച്ചതിനെത്തുടർന്ന് ബംഗളുരുവിലെത്തി അവ കൈപ്പറ്റിയപ്പോഴായിരുന്നു ഡ്രൈഫ്രൂട്ട് എന്ന പേരിൽ പാക്കറ്റ് നൽകിയത്.
തമിഴ്നാട് സ്വദേശിയെ വഞ്ചിച്ചതാണെന്നും പ്രശ്നത്തിൽ ഔദ്യോഗിക ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ചെന്നൈ ഹൈകോർട്ടിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa