Saturday, September 21, 2024
Saudi ArabiaTop Stories

തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് ഇഷ്യു ചെയ്യാൻ വൈകുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പ്

ജിദ്ദ: തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് ഇഷ്യു ചെയ്ത് നൽകാൻ വൈകുന്ന തൊഴിലുടമകൾക്ക് സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അടുത്ത വർഷം ജൂൺ ആദ്യം മുതൽ, ചില മേഖലകളിൽ തൊഴിൽ ചെയ്യുന്നതിനുള്ള ക്രാഫ്റ്റ് ലൈസൻസ് നൽകുന്നതിൽ സ്ഥാപന ഉടമകളുടെ കാലതാമസം, സ്ഥാപനത്തിനുള്ള വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതിനോ ഇഷ്യു ചെയ്യുന്നതിനോ തടസ്സമാകുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

ആവശ്യമായ നടപടികൾ പാലിച്ച് “ബലദി” പ്ലാറ്റ്‌ഫോം വഴി ക്രാഫ്റ്റ് ലൈസൻസ് വേഗത്തിൽ നൽകണമെന്ന് മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.

2023 ജൂൺ 1 മുതൽ ലൈസൻസ് ആവശ്യമായ ക്രാഫ്റ്റ് മേഖലയിലെ പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം പുറത്ത് വിട്ടിരുന്നു. അവ താഴെ പരാമർശിക്കുന്നു.

വസ്ത്രങ്ങൾ കഴുകൽ, ഇസ്തിരിയിടൽ, വൃത്തിയാക്കൽ എന്നീ മേഖലകളിൽ പെടുന്ന ക്ലീനിംഗ് വർക്കർ, വസ്ത്രങ്ങൾ ഇസ്തിരിയിയ്യുന്നയാൾ, സ്റ്റീം അയണിംഗ് , വാഷിംഗ് മെഷീൻ ഓപ്പറേറ്റർ, ലോണ്ട്രി ആന്റ് അയണിംഗ് വർക്കർ എന്നിവ ഇതിൽ പെടുന്നു.

cleaning and ironing clothes, steam ironing clothes, washing machine operator, laundry and ironing worker

അതോടൊപ്പം മരപ്പണി, അലുമിനിയം, കൊല്ലപ്പണി മേഖലയിൽ പെടുന്ന furniture upholsterer, general decoration carpenter, furniture carpenter, blacksmith, general furniture carpenter, metal door blacksmith, door and window carpenter, aluminum technician, wall and floor carpenter, welder, decorator എന്നീ പ്രൊഫഷനുകൾക്കും ലൈസൻസ് ബാധകമാകും.

ഇവക്ക് പുറമെ, കാർ മെയിന്റനന്‍സ് മേഖലയിലെ  dieter technician, vehicle glass installer, car mechanic, engine lathe technician, car inspection technician, light vehicle maintenance technician, car electrician, brake mechanic, and blacksmith repairing vehicle structures. Automotive Upholsterer, Auto Body Plumber, Auto Air Conditioner Mechanic, Thermal Insulating Agent, Automotive Paint, Auto Lubricant and Lubricant. എന്നീ പ്രൊഫഷനുകൾക്കും ലൈസൻസ് ബധകമാകും.

സ്ഥാപനത്തിൽ ചുരുങ്ങിയത് ഒരു പ്രൊഫഷൺ ലൈസൻസ് ഉള്ള തൊഴിലാളിയെങ്കിലും ഉണ്ടായിരിക്കൽ നിർബന്ധമാകുന്ന തരത്തിലായിരിക്കും വ്യവസ്ഥകൾ.

 അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്