Saturday, November 23, 2024
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തിലോ മറ്റ് അവധി ദിനങ്ങളിലോ ജോലി ചെയ്യുന്ന തൊഴിലാളിക്ക് വേതനം നൽകേണ്ടത് എപ്രകാരം ? ഉദാഹരണ സഹിതം അറിയാം

സൗദി ദേശീയ ദിനമായ സെപ്തംബർ 23 നു രാജ്യത്തെ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് പൊതു അവധിയാണെന്നത് എല്ലാവർക്കും അറിയാം.

എന്നാൽ ഈ ദിവസവും മറ്റു പൊതു അവധി ദിനങ്ങളിലും പ്രത്യേക തൊഴിൽ സാഹചര്യങ്ങൾ കാരണം ജോലി ചെയ്യാൻ നിർബന്ധിതരാകേണ്ടി വരുന്ന നിരവധി തൊഴിലാളികൾ ഉണ്ട്.

ഇത്തരത്തിൽ പൊതു അവധി ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് വേതനം എപ്രകാരമാണ് നൽകേണ്ടത് എന്നത് സംബന്ധിച്ച് സംശയം ഉന്നയിച്ച് പലരും അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.

സൗദി ദേശീയ ദിനം, മറ്റു പൊതു അവധി ദിനങ്ങൾ എന്നിവയിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് ഓരോ മണിക്കൂറും ഓവർ ടൈം ആയാണ് കണക്കാക്കപ്പെടുക.

അത് കൊണ്ട് തന്നെ ഫുൾ സാലറിയെയും ബേസിക് സാലറിയുടെ പകുതി തുകയേയും ഓരോ മണിക്കൂറിലേക്കും ഹരിച്ച് കൂട്ടിക്കിട്ടുന്ന തുകയാണ് മണിക്കൂർ അടിസ്ഥാനത്തിൽ തൊഴിലാളിക്ക് വേതനമായി നൽകേണ്ടത്.

ഉദാഹരണത്തിനു ഒരാളുടെ സാലറി 4000 റിയാൽ ആണെങ്കിൽ 4000÷30÷8=(16.66) റിയാൽ ആയിരിക്കും അയാളുടെ ഒരു മണിക്കൂർ വേതനം. അയാളുടെ ബേസിക് സാലറി 2000 റിയാൽ ആണെങ്കിൽ 2000÷2÷30÷8=(4.16) റിയാൽ ആയിരിക്കും അയാളുടെ ഒരു മണിക്കൂർ ബേസിക് സാലറി ഓവർടൈം മണി. ചുരുക്കത്തിൽ അയാൾക്ക് ഓരോ മണിക്കൂറിനും 16.66+4.16 = (20.82) റിയാൽ എന്ന തോതിൽ  അവധി ദിനത്തിൽ ജോലി ചെയ്‌താൽ വേതനം ലഭിക്കണം എന്ന് സാരം.

ഇത്തരത്തിൽ ഓവർടൈം ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ അത് തൊഴിലാളിയെ രേഖാമൂലം അറിയിച്ചിരിക്കണമെന്നതും നിബന്ധനയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്