റി എൻട്രി വിസയിൽ നാട്ടിൽ പോയ പ്രവാസി മരിച്ചു
ദമാമിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ കണ്ണൂർ സ്വദേശി അന്തരിച്ചു. കണ്ടത്തിൽ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) യാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
നാല് പതിറ്റാണ്ടായി ദമാമിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഹനീഫ അഞ്ച് മാസം മുമ്പായിരുന്നു നാട്ടിലേക്ക് ലീവിൽ പോയത്.
ഷുഗർ രോഗിയായിരുന്ന ഇദ്ദേഹം വിദഗ്ധ ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. മക്കളുടെ ഭർത്താക്കന്മാർ സൗദിയിൽ ജോലി ചെയ്യുന്നു.
എല്ലാവരുടെയും പ്രയാസങ്ങളിൽ ഇടപെട്ട് ആശ്വാസമാകാറുള്ള ഹനിഫയുടെ വേർപാട് സുഹൃത്തുക്കൾക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q