സൗദി ദേശീയ ദിനാവധി പ്രഖ്യാപിച്ചു; ബദൽ അവധി നൽകണം
ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിലെ സ്വകാര്യ മേഖലയിലെയും ലാഭേച്ചയില്ലാത്ത മേഖലയിലെയും ജീവനക്കാർക്ക് സെപ്തംബർ 23 വെള്ളിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
അതേ സമയം സിസ്റ്റം പ്രകാരം പൊതു അവധി വാരാന്ത്യ അവധി ദിനത്തോട് യോജിച്ച് വന്നാൽ ബദൽ അവധി നൽകിയിരിക്കണം എന്നാണ് വ്യവസ്ഥ.
ഇങ്ങനെ ബദൽ അവധി ദിനം നൽകുന്നത് വാരാന്ത്യ അവധി ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ആകാം എന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.
ഇത് പ്രകാരം ഈ വർഷം സൗദി നാഷണൽ ഡേ സെപ്തംബർ 23 വെള്ളിയായതിനാൽ ജീവനക്കാർക്ക് വ്യാഴാഴ്ചയോ ശനിയാഴ്ചയോ അവധി നൽകിയിരിക്കണം. വെള്ളിയും ശനിയും അവധി നൽകുന്ന സ്ഥാപനമാണെങ്കിൽ വ്യാഴാഴ്ചയോ ഞായറാഴ്ചയോ ദേശീയദിനാവധി നൽകേണ്ടി വരും.
ദേശീയ ദിനാവധി നൽകാതിരുന്നാൽ തൊഴിലുടമക്ക് നിയമ പ്രകാരം പിഴ ചുമത്തപ്പെടും. അതേ സമയം നിർബന്ധിത സാഹചര്യത്തിൽ ജോലി ചെയ്യിക്കേണ്ട അവസ്ഥയാണെങ്കിൽ ഓവർ ടൈം മണി നൽകിയിരിക്കണം. പൊതു അവധിക്ക് ഓവർടൈം മണി എങ്ങനെയാണു കണക്കാക്കുകയെന്നത് സംബന്ധിച്ച് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അത് വീണ്ടും വായിക്കാൻ https://arabianmalayali.com/2022/09/10/41766/ എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa