Thursday, November 14, 2024
Saudi ArabiaTop Stories

സൗദി കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയുടെ രേഖാമൂലമുള്ള സന്ദേശം കൈപ്പറ്റി

ജിദ്ദ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുള്ള രേഖാമൂലമുള്ള സന്ദേശം കൈമാറി.

ഞായറാഴ്ച ജിദ്ദയിലെ കിരീടാവകാശിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു സൗദി സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കിരീടാവകാശിക്ക് സന്ദേശം കൈമാറിയത്.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. 

കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അതിനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽ ഹുസൈനി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്