വെള്ള മുട്ടയും ബ്രൗൺ മുട്ടയും തമ്മിൽ പോഷക മൂല്യത്തിൽ വ്യത്യാസമില്ല
വെളുത്ത മുട്ടയും ബ്രൗൺ മുട്ടയും തമ്മിലുള്ള പോഷക മൂല്യത്തിൽ വ്യത്യാസമില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു.
പോഷകാഹാര മൂല്യത്തിന്റെ കാര്യത്തിൽ വെള്ളയും തവിട്ടുനിറത്തിലുള്ള മുട്ടയും തമ്മിലുള്ള വ്യത്യാസങ്ങൾ കാണിക്കുന്ന ഒരു പോസ്റ്റർ പ്രചരിച്ചിരുന്നു.
ഇത് സംബന്ധിച്ച് ഒരു വ്യക്തി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു അതോറിറ്റിയുടെ സ്ഥിരീകരണം വന്നത്.
അതേ സമയം റഫ്രിജറേറ്ററിനോ “ഫ്രീസറി”നോ പുറത്ത് രണ്ട് മണിക്കൂറിൽ കൂടുതൽ അസംസ്കൃത ചിക്കൻ വെക്കരുത്. ഇങ്ങനെ വെക്കുന്നത് താപനില ഉയരുമ്പോൾ സൂക്ഷ്മാണുക്കൾ പെരുകാൻ കാരണമാാകുമെന്നും അതോറിറ്റി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa