വാങ്ങുന്ന സാധനങ്ങളുടെ ഇൻവോയ്സ് നൽകാൻ കടക്കാരൻ വിസമ്മതിച്ചാൽ എന്ത് ചെയ്യണം; വാണിജ്യ മന്ത്രാലയം വിശദീകരണം നൽകി
ഒരു സ്ഥാപനത്തിൽ നിന്ന് വാങ്ങിയ സാധനത്തിന്റെ ഇൻവോയ്സ് ഉപഭോക്താവിനു നൽകാതിരുന്നാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സൗദി വണിജ്യ മന്ത്രാലയം വ്യക്തമാക്കി.
പർച്ചേസ് ഇൻവോയ്സ് നൽകാൻ വിസമ്മതിച്ചാൽ, വാങ്ങുന്നയാൾക്ക് “കൊമേഴ്‌സ്യൽ റിപ്പോർട്ട്” (ബലാഗ് തിജാരീ) ആപ് വഴി റിപ്പോർട്ട് ഫയൽ ചെയ്യാം.
പരാതിയുടെ മുഴുവൻ വിശദാംശങ്ങളും വാണിജ്യ വഞ്ചന ലംഘനം ഓപ്ഷൻ തെരഞ്ഞെടുത്ത് അറ്റാച്ചുചെയ്യുന്നതിലൂടെയാണു ഇത് സാധ്യമാകുക.
അതേ സമയം വ്യാജമോ അനുകരണമോ ആയ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകില്ലെന്ന് സൗദി കസ്റ്റംസ് ഒരു ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa