Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികളെ കൊണ്ട് പോകുന്ന ബസിന് പിറകിൽ ട്രക്കിടിച്ച് രണ്ട് മരണം

തുറൈഫ്: ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ബസിനു പിറകിൽ ട്രക്കിടിച്ച് രണ്ട് പേർ മരിച്ചു.

ബസിന്റെ പിറകിൽ ഇരുന്ന തൊഴിലാളികൾ ആയിരുന്നു അപകടത്തിൽ തൽക്ഷണം മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരുടെ നില ഗുരുതരമായി തുടരുന്നു.

തിങ്കളാഴ്ച രാവിലെ തുറൈഫ് അറാർ ഹൈവേയിൽ ആയിരുന്നു അപകടം സംഭവിച്ചത്.

ഈസ്റ്റ് ഏഷ്യൻ രാജ്യക്കാരായ പ്രവാസികളായിരുന്നു അപകടത്തിൽ പെട്ടത് എന്നാണ്‌ റിപ്പോർട്ട്.

തുറൈഫ് ഗവർണർ അപകട സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. റെഡ് ക്രസന്റും ആരോഗ്യ വകുപ്പുമെല്ലാം രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്