ഡോക്ടർമാരോട് മരുന്നുകളുടെ ബ്രാൻഡ് നെയിമുകൾക്ക് പകരം ശാസ്ത്രീയ നാമം നിർദ്ദേശിക്കാൻ രോഗികൾക്ക് അവകാശമുണ്ട്
റിയാദ്: ഡോക്ടർമാർ മരുന്നുകൾ കുറിക്കുമ്പോൾ ബ്രാൻഡ് നെയിമുകൾക്ക് പകരം മരുന്നുകളുടെ ശാസ്ത്രീയ നാമം ആവശ്യപ്പെടാൻ രോഗിക്ക് അവകാശമുണ്ടെന്ന് സൗദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ശാസ്ത്രീയ നാമമുള്ള മരുന്നും ബ്രാൻഡ് നാമത്തിലുള്ള മരുന്നും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഇൻഫോഗ്രാഫിക് വെളിപ്പെടുത്തുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം. മരുന്നിലെ ആക്ടീവ് ഘടകത്തെ സംബന്ധിച്ചിടത്തോളം അവ തമ്മിൽ വ്യത്യാസമില്ലെന്നും വില മാത്രമാണ് വ്യത്യാസമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അതോടൊപ്പം ഒരു പ്രത്യേക ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ രോഗികൾക്ക് ബാധ്യതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മരുന്നുകളുടെ ശാസ്ത്രീയ നാമം നിർദ്ദേശിക്കുന്നത് വ്യത്യസ്ത പേരുകളിൽ ഒരേ ഇനം മരുന്ന് ഉത്പാദിപ്പിക്കുന്ന കംബനികളിൽ നിന്ന് മരുന്ന് തെരഞ്ഞെടുക്കാൻ രോഗികളെ സഹായിക്കും.
ഡോക്ടർമാർ ബ്രാൻഡ് നെയിം വാങ്ങാൻ നിർദ്ദേശിച്ചാൽ 937 ൽ വിളിച്ച് വിവരം അറിയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa