തിങ്കളാഴ്‌ച, ജൂൺ 8, 2026
Pravasi Voice

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ICF അൽ ഖസീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബുറൈദ: സൗദി അറേബ്യയുടെ 92 ആം ദേശീയദിനത്തോടനുബന്ധിച്ചു ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അൽ ഖസീം സെൻട്രൽ കമ്മിറ്റി സൗദി ബ്ലഡ് ബാങ്ക് അൽ ഖസീം ക്ലസ്റ്ററുമായി സഹകരിച്ചു കൊണ്ട്
“രക്തം നൽകാം, സ്നേഹം നല്കാം” എന്ന പേരിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാശിദിയ്യഃ ദമി ബ്ലഡ് ബാങ്ക് സെന്ററിൽ നടന്ന ക്യാമ്പ് അൽ ഖസീം ബ്ലഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹമ്മൂദ് അൽ ബത്തി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ് അൽ മുഷൈക,
ICF സെൻട്രൽ സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലം,സർവീസ് സമിതി
സെക്രട്ടറി മൻസൂർ കൊല്ലം, മഹമൂദ് കോപ്പ, അബ്ദുല്ല സകാക്കിർ, സിദ്ധീക് വേങ്ങര,റിയാസ് പാണ്ടിക്കാട്, RSC സൗദിനാഷണൽ അംഗം നൗഫൽ മണ്ണാർക്കാട്, അയ്യൂബ് കാരന്തൂർ,നവാസ് അൽ ഹസനി,യാസിൻ ഫാളിലി, ,അസ്ഹർ
തുങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.നിരവധി ICF, RSC പ്രവർത്തകർ സംബന്ധിച്ചു.

ക്യാമ്പിൽ പങ്കെടുത്തവരെ ആരോഗ്യമന്ത്രാലയത്തിന്റെ ഖസീം പ്രതിനിധി അബ്ദുല്ല അൽ ഹർബി അഭിനന്ദിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്