Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശിയെ കാണാതായി

റിയാദിൽ മലപ്പുറം അരിപ്ര സ്വദേശിയെ കാണാതായി. മാംബ്ര ഹംസത്തലിയെയാണ് ഈ മാസം 14 മുതൽ കാണാതായിട്ടുള്ളത്.

ഹയ്യുന്നസീമിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ബഖാലയിൽ നിന്ന് ഉച്ച സമയത്ത് പുറത്തിറങ്ങിയതായിരുന്നു. പിന്നീടാരും കണ്ടിട്ടില്ല.

അതേ സമയം കുറച്ച് ദിവസം മുമ്പ് ഇദ്ദേഹം വീട്ടിലേക്ക് വിളിച്ചുവെന്നും സംസാരത്തിനിടെ ഫോൺ കട്ടായെന്നും ബന്ധുക്കൾ പറഞ്ഞു.

സ്പോൺസർ പരാതി നൽകിയിട്ടുണ്ട്. പുറമേ സാമൂഹിക പ്രാവർത്തകൻ സിദ്ദീഖ് തുവ്വൂർ ഇന്ത്യൻ എംബസിയുടെ അനുമതിയോടെ പോലീസുമായും മറ്റും ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുമുണ്ട്.

ഹംസത്തലിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0559394657, 0572524534, 0545034213 എന്നീ നംബറുകളിൽ ബന്ധപ്പെടണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്