Saturday, September 21, 2024
Saudi ArabiaTop Stories

ലോകത്തെവിടെ നിന്നും ഉംറയും സിയാറത്തും ഉദ്ദേശിക്കുന്നവർക്കായി പുതിയ പ്ലാറ്റ്ഫോം ആരംഭിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: ഉംറയും മദീന സിയാറത്തും ഉദ്ദേശിക്കുന്ന ലോകത്തെ മുഴുവൻ ഭാഗങ്ങളിലുമുള്ള വിശ്വാസികൾക്ക് നടപടികൾ എളുപ്പമാക്കാനായി ഹജ്ജ് ഉംറ മന്ത്രാലയം ഏകീകൃത സർക്കാർ പ്ലാറ്റ്ഫോം ആയ “നുസുക്” ആരംഭിച്ചു.

തീർഥാടകരുടെ അനുഭവം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മക്കയിലേക്കും മദീനയിലേക്കും വരുന്ന സന്ദർശകർക്കുള്ള പുതിയ സൗദി പോർട്ടലായിരിക്കും നുസുക് പ്ലാറ്റ്‌ഫോം.

ഉംറയും സിയാറതും ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിസകളും പെർമിറ്റുകളും നൽകാനും പാക്കേജുകളും പ്രോഗ്രാമുകളും ഓൺലൈനായി ബുക്ക് ചെയ്യാനും നുസുക് പ്രാപ്‌തമാക്കും.

കൂടാതെ ഇന്ററാക്ടീവ് മാപ്പുകൾ, ഷോകൾക്കും പ്രവർത്തനങ്ങൾക്കുമുള്ള കലണ്ടർ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ പിന്നീട് നുസുകിൽ ചേർക്കപ്പെടും.

അതേ സമയം മുഴുവൻ സേവനങ്ങളും നുസുകിലേക്ക് മാറ്റുന്നത് വരെ മഖാമിൽ നിലവിൽ നൽകപ്പെടുന്ന സേവനങ്ങൾ തുടർന്നും ലഭിക്കും.

സൗദി ടൂറിസം വകൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നുസുക് സന്ദർശകർക്ക് നവ്യാനുഭവായിരിക്കും. നുസുക് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ https://www.nusuk.sa/ എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്