Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളി സ്വയം രാജി വെച്ചാൽ എത്ര സർവീസ് മണി ലഭിക്കും? സർവീസ് മണിക്ക് പരിഗണിക്കുന്നത് ഏത് സാലറിയാണ്? വിശദമായി അറിയാം

സൗദിയിൽ ഒരു തൊഴിലാളി തന്റെ ജോലിയിൽ നിന്ന് സ്വയം രാജി വെച്ചാൽ സർവീസ് മണി ലഭിക്കുന്ന രീതിയെക്കുറിച്ചറിയാൻ പല പ്രവാസികളും അറേബ്യൻ മലയളിയുമായി ബന്ധപ്പെടാറുണ്ട്.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 84 ൽ ഒരു തൊഴിലാളി സ്വയം രാജി വെച്ചാൽ ലഭിക്കുന്ന സർവീസ് ബെനെഫിറ്റിനെക്കുറിച്ച് വ്യക്തമായിപ്പറയുന്നുണ്ട്. അത് താഴെ വിവരിക്കുന്നു.

സർവീസിൽ പ്രവേശിച്ച് രണ്ട് വർഷത്തിനുള്ളിൽ ആണ് തൊഴിലാളിയുടെ രാജിയെങ്കിൽ അയാൾ സർവീസ് ബെനെഫിറ്റിനു അർഹനല്ല.

അതേ സമയം രാജി വെക്കുന്നത് സർവീസിൽ കയറി രണ്ട് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ ആണെങ്കിൽ മൂന്നിൽ ഒന്ന് സർവീസ് മണി ലഭിക്കാൻ അർഹതയുണ്ട്.

തൊഴിലാളി രാജി വെക്കുന്നത് ജോലിയിൽ കയറി അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ ആണെങ്കിൽ മൂന്നിൽ രണ്ട് സർവീസ് മണി ലഭിക്കാൻ അർഹതയുണ്ട്.

ഒരു തൊഴിലാളി പത്ത് വർഷമോ അതിൽ കൂടുതലോ സേവനം ചെയ്ത ശേഷമാണ് രാജി വെക്കുന്നതെങ്കിൽ അയാൾക്ക് ഫുൾ സർവീസ് മണിയും ലഭിക്കാൻ അർഹതയുണ്ടെന്നും തൊഴിൽ നിയമം പറയുന്നു.

സർവീസിലുണ്ടായിരുന്ന ഓരോ വർഷത്തിനും ഒരു മാസ വേതനം എന്ന തോതിൽ ആണ് സർവീസ് മണി കണക്കാക്കുക. തൊഴിലാളി അവസാനം സ്വീകരിച്ച ഫുൾ സാലറിയാണ് സർവീസ് മണിക്കായി പരിഗണിക്കുക. (ഫുൾ സാലറി പരിഗണിക്കുംബോൾ കമ്മീഷൻ തുക എത്ര ശതമാനം വരെ പരിഗണിക്കാമെന്നത് തൊഴിലാളിക്കും തൊഴിലുടമക്കും നേരത്തെ തീരുമാനിക്കാം).

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്