Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ 85% ഭക്ഷ്യ വ്യവസായങ്ങളും സ്വദേശിവത്ക്കരിക്കും

2030 ഓട് കൂടി 85% ഭക്ഷ്യവ്യവസായങ്ങളും സ്വദേശിവത്ക്കരിക്കുമെന്ന് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ജനറൽ സൂപ്പർവൈസർ ഡോ. അലി അസുബ് ഹാൻ അറിയിച്ചു.

രാജ്യത്തെ ഭക്ഷ്യ വ്യവസായ ഇറക്കുമതി ചെലവ് പ്രതിവർഷം 70 ബില്യൺ റിയാലിലെത്തിയിട്ടുണ്ട്.

2025 ഓട് കൂടി ഈന്തപ്പഴം കയറ്റുമതിയുടെ മൂല്യം 2.5 ബില്യൺ റിയാലായി ഉയർത്തുന്നതിനൊപ്പം മത്സ്യ ഉൽപ്പാദനം 500% വർദ്ധിപ്പിക്കാനും കയറ്റുമതി 3 ബില്യൺ റിയാലായി ഉയർത്താനും സൗദി ലക്ഷ്യമിടുന്നു.

രാജ്യത്തെ പരിസ്ഥിതി, ജലം, കാർഷിക മേഖലകളുടെ മത്സരക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് നവീകരണവും സംരംഭകത്വവും വികസിപ്പിക്കുന്നതിനുള്ള തന്ത്രമാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്നും ഡോ: അലി സുബ് ഹാൻ ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്