സൗദിക്കകത്തുള്ള ഗാർഹിക തൊഴിലാളികളുടെ കരാറുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം മുസാനദിൽ ആരംഭിച്ചു
സൗദി മാനവവിഭവ ശേഷി മന്ത്രാലയത്തിൻ്റെ കീഴിലുള്ള മുസാനദ് പ്ളാറ്റ്ഫോം രാജ്യത്തിനകത്തുള്ള തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രേഖപ്പെടുത്തുന്നതിനുള്ള സേവനത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു.
ഒന്നാം ഘട്ടത്തിൽ സൗദിയിലേക്ക് വരാൻ ഉദ്ദേശിക്കുന്ന സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെ കരാറുകളായിരുന്നു രേഖപ്പെടുത്തിയത്.
എന്നാൽ ഇപ്പോൾ, മുസാനദ് പ്ളാറ്റ്ഫോമിൽ ഒരു അംഗീകൃത തൊഴിൽ കരാർ ഇല്ലാത്ത സൗദിക്കകത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ കരാർ സ്ഥാപിക്കുകയാണ് രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
തങ്ങളുടെ തൊഴിലാളികൾക്ക് മുസാനദ് വഴിയുള്ള തൊഴിൽ കരാർ നിലവിലുണ്ടെന്ന് എല്ലാ ഗാർഹിക തൊഴിലാളികളുടെയും സ്പോൺസർമാർ ഉറപ്പ് വരുത്തണമെന്നും അത് ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണെന്നും മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.
തൊഴിലാളികളൂടെ തൊഴിൽ കരാറുകൾ രേഖപ്പെടുത്താനുള്ള മുസാനദിലേക്ക് https://www.musaned.com.sa/app/contracts%20 എന്ന ലിങ്ക് വഴി പ്രവേശിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa