Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിലെ മുഴുവൻ പ്രവിശ്യകളും റെയിൽ മാർഗം ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടക്കുന്നു

റിയാദ് – സൗദിയിലെ മുഴുവൻ പ്രവിശ്യകളും റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനും ടൂറിസം, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയിൽ ഇത് ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിനും ലക്ഷ്യമിട്ട് പുതിയ പഠനം ആരംഭിച്ചതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു. 

നിലവിലെ 5500 കിലോമീറ്ററിൽ നിന്ന് 2030 ആകുംബോഴേക്കും രാജ്യത്തെ റെയിൽവേയുടെ നീളം 13,000 കിലോമീറ്ററായി ഉയർത്തേണ്ടതുണ്ട്.

ഗൾഫ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനും റിയാദിനെ ജിസിസി രാജ്യങ്ങളുടെ തലസ്ഥാനങ്ങളുമായി ലേറ്റസ്റ്റ് ട്രെയിനുകളുമായി ബന്ധിപ്പിക്കാനുമുള്ള പദ്ധതിയും പഠനം ലക്ഷ്യമാക്കുന്നു.

റെയിൽവേ കണക്ടിവിറ്റി മേഖലയിലെ ആഗോള അനുഭവങ്ങൾ, ലിങ്കേജിന്റെ നേട്ടങ്ങൾ, നിലവിലുള്ള ഗ്യാപുകൾ എന്നീ വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുന്നു.

സൗദിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സൗദി ഗതാഗത തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ലാൻഡ് ബ്രിഡ്ജ് പദ്ധതിയെന്നും റിയാദ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്