മുനവ്വറലി തങ്ങളുടെ ഇടപെടൽ കുവൈത്തിൽ തമിഴ്നാട് സ്വദേശിയെ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തി
കുവൈത്തിൽ സഹ പ്രവർത്തകനായിരുന്ന മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിലെ പ്രതി തമിഴ്നാട് സ്വദേശി അർജ്ജുനൻ മാരി മുത്തു വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടൽ മൂലം.
2013 സെപ്തംബർ 21 നു ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന അർജ്ജുനനും മലപ്പുറം സ്വദേശിയും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു
കുവൈത്ത് നിയമ പ്രകാരം വധ ശിക്ഷക്ക് വിധിക്കപ്പെട്ട അർജ്ജുനനു കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിനു ദിയാ പണമായി 30 ലക്ഷം രൂപ നൽകിയാൽ വധ ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള അവസരം കൈവന്നു.
എന്നാൽ നിർധനരായ അർജ്ജുനൻ്റെ കുടുംബത്തിനു 5 ലക്ഷം രൂപയെ സമാഹരിക്കാൻ കഴിഞ്ഞുള്ളൂ. ഇതോടെ അർജ്ജുനൻ്റെ കുടുംബം പാണക്കാട്ടെത്തി മുനവറലി തങ്ങളെ കണ്ടു വിഷയം അവതരിപ്പിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ബാക്കി തുകയായ 25 ലക്ഷം രൂപ തങ്ങൾ സമാഹരിക്കുകയും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹബ് തങ്ങൾ തുക അർജ്ജുനൻ്റെ കുടുംബത്തിനു കൈമാറുകയും ചെയ്തു.
കൊല്ലപ്പെട്ടയാളുടെ കുടുംബം അർജ്ജുനനു മാപ്പു നൽകിയതോടെ വധ ശിക്ഷ കുവൈത്ത് അധികൃതർ ജീവപര്യന്തമാക്കിക്കുറച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa