Friday, November 29, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ വിപണിയിൽ തൊഴിലാളിയുടെ മൂല്യം നിർണ്ണയിക്കുന്നത് അനുഭവ സമ്പത്തോ അതോ യൂണിവേഴ്സിറ്റി ബിരുദമോ?; ഹ്യുമൻ റിസോഴ്‌സ് സ്പെഷ്യലിസ്റ്റ് വിശദീകരിക്കുന്നു.

സൗദി തൊഴിൽ വിപണിയിൽ, യൂണിവേഴ്സിറ്റി ബിരുദത്തിനാണോ അതോ അനുഭവ പരിചയത്തിനാണോ കൂടുതൽ പ്രാധാന്യം ഉള്ളത് എന്ന ചോദ്യത്തിന് ഉത്തരം നൽകി ഹ്യുമൻ റിസോഴ്‌സ് സ്പെഷ്യലിസ്റ്റ് അബ്ദുൽ അസീസ് അൽ ഹബ്ബാഷ്.

യൂണിവേഴ്സിറ്റി ബിരുദമായാലും, തൊഴിൽ പരിചയമായാലും രണ്ടിനും അതിന്റെതായ പ്രാധാന്യമുണ്ട്. അവയെ വേർതിരിക്കുന്നത് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരാൾക്ക് ബിരുദവും, അനുഭവസമ്പത്തും രണ്ടും കൂടി ഉണ്ടെങ്കിൽ, സൗദി തൊഴിൽ വിപണിയിൽ അയാളുടെ വരുമാനം സ്വയമേവ ഉയർന്നതായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിക്ക് ബിരുദം ഇല്ലാതെ പരിചയം മാത്രമേ ഉള്ളൂവെങ്കിൽ, അവന്റെ തൊഴിലിനെ ആശ്രയിച്ചിരിക്കും അവന്റെ വരുമാനം. പക്ഷേ അതിനൊരു പരിധിയുണ്ടായിരിക്കും.

ബിരുദം മാത്രമുള്ള വ്യക്തിക്ക് തൊഴിലിൽ മേഖലയിൽ അനുഭവ പരിചയം കുറവായിരിക്കുമെങ്കിലും, അയാൾക്ക് അക്കാദമിക് അറിവുണ്ടായിരിക്കും.

അതുകൊണ്ട് തന്നെ രണ്ടു വിഭാഗത്തിൽ ആരാണ് ഉയർന്നത് എന്ന് പരസ്പരം വേർതിരിക്കാൻ കഴിയില്ല. എസ് ബി സി ചാനലിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa